Bookshelf Literature Award
ബുക്ക്ഷെൽഫ് സാഹിത്യ പുരസ്കാരം - 2022
ബുക്ക്ഷെൽഫ് പബ്ലിക്കേഷൻസ് സംഘടിപ്പിക്കുന്ന പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ത്രില്ലറുകളുടെ ഗണത്തിൽ പെടുത്താവുന്ന മുൻപൊരിടത്തും പ്രസിദ്ധീകരിക്കാതെ നോവലുകൾക്കാണ് ഈ വർഷത്തെ പുരസ്കാരം.
5555 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
തിരഞ്ഞെടുക്കുന്ന മറ്റു നോവലുകൾ കൂടിയുൾപ്പെടുത്തി നിബന്ധനകളോടെ പുസ്തകമായി പ്രസിദ്ധീകരിക്കുന്നതാണ്.
നിബന്ധനകൾ :
* പ്രായപരിധിയില്ല.
* A4 സൈസ് പേജിൽ, ഫോണ്ട് സൈസ് 12 , 130 പേജിൽ കവിയാതെ, DTP ചെയ്ത് മൂന്ന് കോപ്പികൾ താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ രെജിസ്റ്റേഡ് പോസ്റ്റായി അയക്കണം. (സോഫ്റ്റ് കോപ്പി കൈവശം സൂക്ഷിക്കേണ്ടതാണ്)
* മലയാള ഭാഷയിൽ എഴുതപെട്ട നോവൽ ആയിരിക്കണം (വിവർത്തനങ്ങൾ ഉൾപെടുത്തുന്നതല്ല)
*മറ്റ് മത്സരങ്ങളിലേക്ക് അയച്ച നോവലുകൾ സ്വീകരിക്കുന്നതല്ല.
*ഒന്നാം സ്ഥാനം ലഭിക്കുന്ന നോവൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം ബുക്ക്ഷെൽഫ് പബ്ലിക്കേഷനായിരിക്കും.
* രചനകൾ സ്വീകരിക്കുന്ന അവസാന തീയതി : 31 December 2022
*വ്യക്തമായ മേൽവിലാസം, മൊബൈൽ നമ്പർ, ഇമെയിൽ ID എന്നിവ വച്ചിരിക്കണം.
*2023 മാർച്ചിൽ ഫലപ്രഖ്യാപനം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിശദ വിവരങ്ങൾക്ക് : 9904828627
രചനകൾ അയക്കേണ്ട വിലാസം:
Amrutha KA
Kizhakethil House
Mangalam Post
Thekkumcheroad
Ottappalam
Palakkad – 679301
Mob: 8593065363