ചോര പുരണ്ട വറ്റ്‌

110.00

തെക്കൻ ഗാസയിലെ ഫാത്തിമ എന്ന നിരാലംബരായ ഫലസ്തീൻ ജനത അനുഭവിക്കുന്ന അറ്റമില്ലാത്ത മനുഷ്യത്വ വിരുദ്ധതക്ക് മൗനാനുവാദം നൽകുന്ന എണ്ണൂറു കോടി ലോക ജനതയിൽ ഒരാളാവാൻ ഞാൻ തയ്യാറല്ല എന്ന ഉറച്ച പ്രഖ്യാപനമായിട്ടാണ് സ്വാലിഹ ഫാത്തിമയുടെ ഈ രചനയെ ഞാൻ കാണുന്നത്. ഗവേഷണ സ്വഭാവത്തോടെ, ഹ്രസ്വമെങ്കിലും സമഗ്രമായി തന്നെ പ്രതിപാദ്യ വിഷയത്തിന്റെ വിവിധ മേഖലകളിലേക്ക് ഈ കൃതി വെളിച്ചം വീശുന്നുണ്ട്. ഫലസ്തീൻ ഇസ്റായേൽ സംഘർഷങ്ങളുടെ തുടക്കവും, ഗതി വിഗതികളും സങ്കീർണമായ വർത്തമാന പരിപ്രേക്ഷ്യവുമെല്ലാം ഗ്രന്ഥകാരി ചർച്ചക്കു വെക്കുന്നു. ഇനിയും ജനിക്കാത്ത എന്നാൽ ഒരു നാൾ ആയുസ്സത്തൊതെ മരിക്കേണ്ടി വരുന്ന തൂവൽ പോലെ നിർമ്മലമായ മുഖമുള്ള ഫലസ്തീനി കുഞ്ഞുങ്ങളുടെ ആസന്ന ഭാവിയെ കരുതി ഒരു സ്നേഹമഹിയായ പെൺകുട്ടി ഉതിർത്ത അക്ഷരങ്ങൾ കൊണ്ടുള്ള തേങ്ങലായി തന്നെ ഈ കൃതിയെ അടയാളപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.
(അവതാരികയിൽ നിന്നും)

തീവ്രവാദവും യുദ്ധവും ഒരു പരിഹാര മാർഗ്ഗമല്ല, എല്ലാ യുദ്ധങ്ങളും തോൽവിയാണ്; നിഷ്കളങ്കരും നിരപരാധികളുമായ ജനലക്ഷങ്ങളുടെ ജീവിതമാണ് ഇല്ലായ്മ ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ ആശങ്കയോടെ ഉറ്റുനോക്കുന്ന, ആയിരക്കണക്കിന് ആളുകളുടെ ജീവൻ വിഴുങ്ങിയ ഇസ്രായേൽ പാലസ്തീൻ യുദ്ധവും, അതിന്റെ അനന്തര ഫലങ്ങളും സ്വാലിഹ ഫാത്തിമ എന്ന യുവ എഴുത്തുകാരി ഈ പുസ്തകത്തിലൂടെ ഒരു തുറന്ന ചർച്ചക്ക് വയ്ക്കുകയാണ്.

Out of stock

Book Name : Chora Puranda Vattu

Author : Swaliha Fathima

Binding : Normal

Publisher : Bookshelf Publications

ISBN : 9789395617499

Edition : 1

Language : Malayalam

Shopping Cart