ദ്വീപ് – ഒരു ഭൂതത്തിന്റെ പ്രണയകഥ

130.00

“ഹമീറ നീ അക്സറിന്റെയല്ല, അർഖത്തിന്റെ സ്വന്തം!”
പെട്ടെന്നവളുടെ കണ്മുന്പിലുള്ള കവാടം കൊട്ടിയടഞ്ഞു. ആകാശനീലപ്പൂക്കൾ രക്തവർണ്ണമായി. അസ്‌റാഖ് അപ്രത്യക്ഷമായി! പാദങ്ങൾ കൂർത്ത മുനകളിൽ തടഞ്ഞത് പോലെ ശരീരം വിറകൊണ്ടു. കാലുറപ്പിച്ചു വച്ച മനോഹരമായ താഴ്വര മണ്ണിനെ തലകുനിച്ചു നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ച. കൂർത്ത നഖങ്ങളാൽ ആവരണം ചെയ്യപ്പെട്ട അവളുടെ വെളുവെളുത്ത കാലുകൾ! സുബ്ഹിന്റെ ബാങ്കൊലി ചെവിയിൽ മുഴങ്ങവേ ഐറ അലർച്ചയോടെ കണ്ണുതുറന്നു.
സ്വപ്നം!
എല്ലാമൊരു മിഥ്യ!
ആശ്വാസത്തിന്റെ ചുടുനിശ്വാസങ്ങൾ കിതപ്പോടെ അവളുടെ ശരീരത്തെ കുലുക്കി, ഇടതൂർന്ന കാർകൂന്തൽ വാരിക്കെട്ടി, മണ്ടൻ കിനാവിന്റെ ഓർമ്മകളെ തലോടിക്കൊണ്ട് ഭീതി മറച്ചവൾ നമസ്‌കരിക്കാൻ എഴുന്നേറ്റു. എഴുന്നേറ്റു പോകവേ മുടിയിൽ നിന്നുമുതിർന്നു നിലത്തേക്ക് വീണ വാടിയ നീലപുഷ്പങ്ങൾ അവളുടെ കാഴ്ചയിൽപ്പെട്ടില്ല.
മുറിയിൽ നിസ്കാരപ്പായ വിരിക്കവേ ആ പുഷ്പങ്ങൾ അഗ്നിയിൽ തിളച്ച ഇരുമ്പുദണ്ഡു പോൽ നിറം മാറി, ഒറ്റ നിമിഷം കൊണ്ട് കരിഞ്ഞു പോയതും നിഴൽ പോലും അവശേഷിപ്പിക്കാതെ അവൾ അപ്രത്യക്ഷയായി.

Availability: 15 in stock

SKU: BS-039 Categories: , , , , Tags: , , , ,

Book Name : Dweep – Oru Bhoothathinte Pranayakatha

Author : Haira Sultan

Binding : Normal

Publisher : Vayanappura Books

Category : Novel

ISBN : 9788194782544

Edition : 3

Language : Malayalam

Shopping Cart