Sale!

സാരംഗിയുടെ മരണം

Original price was: ₹350.00.Current price is: ₹300.00.

ചില കണ്ടുമുട്ടലുകളൊന്നും അവിചാരിതമല്ല. ഒരു നിമിഷത്തിന്റെ നൂലിഴനേരത്തേക്ക് നാം കണ്ടുമുട്ടുന്ന വ്യക്തികൾക്ക് പോലും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ ചെറുതല്ലാത്ത ഒരു പങ്ക് വഹിക്കാനുണ്ടാകും. ചിലർ കാലങ്ങളോളം നമ്മുടെ ചിന്തകളുടെ ഭാഗമായേക്കാം. അവരെയൊന്നും തന്നെ ജീവിതത്തിൽ പിന്നീടൊരിക്കലും നാം കണ്ടുമുട്ടിയെന്ന് വരില്ല.
മറ്റു ചിലരുണ്ട് അപ്രതീക്ഷിതമായി വീണ്ടും വീണ്ടും കണ്ടുമുട്ടിയേക്കാം. ഏതോ അദൃശ്യ ശക്തി നാം കടന്നു പോയേക്കാവുന്ന പാതകളിൽ അറിഞ്ഞു കൊണ്ട് തള്ളിയിടുന്നത് പോലെ. അത്തരം കണ്ടുമുട്ടലുകളൊക്കെത്തന്നെ യാദൃശ്ചികമായി സംഭവിക്കുന്നതാകാം, പക്ഷെ ഒന്നുറപ്പാണ് ആ വ്യക്തികൾക്ക് നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റം വരുത്തുവാനാകും. നാം കടന്നു പോയികൊണ്ടിരിക്കുന്ന പാതയുടെ ഗതി തിരിച്ചുവിടാൻ പോലും കഴിവുള്ളവരാകാം അവർ. നമ്മൾ എന്ന കഥാപാത്രത്തെ നിയന്ത്രിക്കാനും നയിക്കാനും അതിലേറെ നമ്മളിൽ സ്വാധീനം ചെലുത്തുവാനും കഴിവുള്ളവർ. അവരാകും നാം പോലുമറിയാതെ നമ്മുടെ ജീവിതത്തിന്റെ കഥ തിരുത്തിക്കുറിക്കുന്നവർ. വിനീതിന്റെ ജീവിതത്തിൽ അത്തരത്തിലൊരാളായിരുന്നു സാരംഗി.
അവിഹിതത്തിന് ന്യായീകരണം നൽകാതെ, പ്രണയത്തിന് പ്രാധാന്യം നൽകി വായനക്കാരെ തെല്ലും മടുപ്പിക്കാതെ, തുടക്കം മുതൽ അവസാനം വരെ സസ്പെൻസ് നിലനിർത്തി പറഞ്ഞു പോകുന്ന ആഖ്യാന ശൈലി.

Book Name : Sarangiyude Maranam

Author : Jithu Nair

Genere : Romantic Thriller / Sentimental Fiction

Binding : Normal

Publisher : Aura Tales

Category : Novel

ISBN : 9788198019530

Edition : 1

Pages : 276

Language : Malayalam

Shopping Cart